വീട്ടമ്മമാര്‍ക്ക് ഭര്‍ത്താവ് മാസശമ്പളം നല്‍കണം! നിങ്ങള്‍ യോജിക്കുന്നുവോ?

 

വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു നിശ്ചിത തുക മാസശമ്പളമായി നല്‍കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്‍ ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്‍ക്ക് ശമ്പളം നല്‍കാനുള്ള നിയമത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്. 

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിരത് അറിയിച്ചു. കരടു ബില്‍ അധികം വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. തുടര്‍ന്ന് ആറ് മാസത്തിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്യും. 

നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഭര്‍ത്താവിന്റെ മാസശമ്പളത്തിന്റെ 10-20 ശതമാനം വരെ ഭാര്യക്കു നല്‍കേണ്ടിവരും. ഇത് തോന്നുമ്പോള്‍ കൈയില്‍ കൊടുക്കാനുള്ളതല്ല, ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ ശമ്പളം മറച്ചുവച്ച് ഭാര്യയെ പറ്റിക്കാമെന്ന് കരുതുന്ന വിരുതന്മാരെ കുടുക്കാനും ബില്ലില്‍ വകുപ്പുണ്ട്. അര്‍ഹമായ ശമ്പളം ലഭിച്ചില്ലെങ്കില്‍ ഭാര്യയ്ക്ക് നിയമത്തിന്റെ വഴി തേടാം.

 

കടപ്പാട് : മലയാളം വെബ്ദുനിയ

Views: 1000

Reply to This

Replies to This Discussion

yas

നിങ്ങൾ എന്താണു ഇങ്ങനെ പറയുന്നത്. ഭർത്താവു ഭാര്യക്ക് ശംബളം കൊടുക്കണം എന്നല്ല ഈ ബിൽ കൊണ്ട് ഉദ്ധേശിക്കുന്നത്. ഭർത്താവിന്റെ വരുമാനത്തിൽ നിന്ന് ഒരു നിശ്ചിത തുക, ഭർത്താവ് തന്നെ ഭാര്യയുടെ പേരിൽ നിക്ഷേപിക്കണം എന്നാണു. ഭർത്താവിന്റെ അഭാവത്തിൽ ഭാര്യക്ക് ഒരു നിലനില്പിനു ഒരാശ്രയം, അത്രെ ഇതുകൊണ്ട് ഉദ്ധേശിക്കുന്നുള്ളു.

ഭാര്യക്ക് ശംബളം എന്നല്ലാതെ എത്ര ഭർത്തക്കന്മാരാണു അവർക്ക് കുറച്ച് പൈസാ അവരുടെ പേരിൽ നിക്ഷേപിക്കാൻ തയാറാകുക. തന്റെ കുട്ടികൾക്കും, ഭാര്യക്കും അത്താണിയാകാൻ ഒരു സഹായം , അല്ലെൽ ഒരു സമ്മാനം എന്നു കരുതിയാൽ പോരെ. ഇവിടെത്തെ ചർച്ച മുഴുവനും ഭർത്താവിനെ ന്യായികരിക്കുന്ന രീതിയിലാണു. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവൻ ഭർത്താവിനു അടിമപ്പെട്ട് , അദ്ധേഹത്തിന്റെ കുട്ടികളേയും പോറ്റി വലുതാക്കി , കുടുംബത്തിൽ ഐശ്യര്യം വിതറി ജീവിക്കുമ്പോൾ, ഭർത്താവിന്റെയൊ കുടുംബത്തിന്റെയൊ വരുമാനത്തിൽ ഒരു ഭാഗം , ഭാര്യയുടെ പേരിൽ ഉള്ളത് എന്തുകൊണ്ടും നല്ലതല്ലെ.

കിട്ടുന്ന കാശുമുഴുവനും കള്ളും കുടിച്ച് ,ം ചീട്ടുംകളിച്ച്, നെറ്റിൽ ഫെക്കുണ്ടാക്കി കളിച്ച് തളർന്ന് അവശനായി വീട്ടിൽ വരുമ്പോൾ , വിടൊരുക്കി, ഊണൊരുക്കി, കുട്ടികളെയൊരുക്കിയുറക്കി, സുന്ദരിയായി ഒരുങ്ങിയുടുത്തു തന്റെ ഭർത്താവിനെപ്രിയത്തൊടെ കാത്തിരിക്കുന്ന ഭാര്യക്ക് എന്തു കൊടുത്താലും മതിയാകില്ല.

ഞങ്ങള്‍ പുരുഷന്മാര്‍ ഒന്നുചോധിക്കട്ടെ .സത്രീയും പുരുഷനും തുല്ല്യരാണ് എന്നാണല്ലോ നിങ്ങള്‍ പറയുന്നത്.''പിന്നെ എന്തെ പുരുഷന്മാരെപോലെ ജോലിയും സ്വത്തും ഇല്ലാതെപോയത്?മറ്റുള്ളവരുടെ മുന്നില്‍ അടിമകളായി ജോലി ചയ്തു സ്ത്രീകളെ ആയുഷ്കാലം ഞങള്‍ സംരെക്ഷിക്കുകയുംവേണം ഞങളുടെ വരുമാനത്തില്‍ ഒരുവീതം നിങള്‍ക്ക് തരുകയുംവേണം ഇതെന്തു ന്യായം?ഞങള്‍ഒന്ന്‍ ചോതിക്കട്ടെ  5അക്കം കിട്ടുന്ന ജോലിയും നല്ലസ്വത്തും ഉള്ള ഒരുസ്ത്രീ ഇതൊന്നും ഇല്ലാത്ത ഒരു പുരുഷനെ കല്യാണം കഴിക്കാന്‍ തയ്യാര്‍ആകുമോ?ഇങ്ങനെത്യാകം ചെയ്യുവ്വാന്‍പുരുഷന്മാര്‍ക്കെ കഴിയു.ഇത് സ്ത്രീകള്‍ മറക്കരുത്....''

The idea is fine.  There are some families where the wife is treated like  salve. In such familites this is applicable, as it can fetch an income to the wife and can save some money for a rainy day. Most of the home makers have no income and if they want to spend some money for something, they have to beg their husbands for all errands.  Just to stop this and also to save some money for their old age, this rule is good. It all depends on the family and the people.

ILLA ORIKKALUM YOJIKKUNNILLA.. STHREEKALKKU IPPOL SAMOOHATHIL ELLA FREEDOMSUM KODUTHITTUNDU MEANS AVARKKU POLITICSIL AYALUM JOLIYIL AYALUM..ANGANE ELLAM ..ITHILLATHA STHREEKALKKU AVARUDE BHARTHAKKANMAR CHILAVINU KODUKKUNNUNDU.INGANE STHREE SAKTHEEKARANAM THUDARNNU POYAL ORU KALATHU PURUSHA SAKTHEEKARANATHINU VENDI PURUSHANMAR PORINIRANGUNNA KALAM VARUM. ATHUKONDU ITHOKKE MULAYILE NULLUNNATHANU NALLATHU. ENTHINANU INGANE ULLA PARISHKARANGAL!!! ITHINU MUMBUM SHTREEKAL JEEVICHILLE? IPPOL THANNE STHREEKKU SAMOOHATHIL ORO SHTHANMANANGAL KODUTHU ATHU NASHIPPIKKUKAYANU. THANNEYUMALLA ATHINU ORU PURUSHANTE PIN BALAVUM VENAM. ATHU KONDU ITHINTE ONNUM AVASYAMILLA. PAZHAYA REETHIYIL THUDARNNU POKUNNATHANU NALLATHU, THALKALM NJAN ITHRAYE EZHUTHUNNULLU....BAKKI PINNALE...

 

 

അങ്ങനെയാണെങ്കില്‍ ആണുങ്ങള്‍ വീട്ടുകാര്യം നോക്കാം പെണ്ണുങ്ങള്‍ ജോലിക്ക് പോയി ശമ്പളം ത്നാലും മതി എനികനെകില്‍ വെറുതെ ഇരുന്നു സാലറി വാങ്ങാന്‍ ബയകര ഇഷ്ട്ടമാ

Give Rs.10000 p.m as the charge of wife and charge 5000 for house rent, 5000 for food and 20000 for life protection and taking care of them

orikkalum yojikkunnilla. Ankanayanenkil  jolikku pokunna sthrikalum bharthavinu masa sambalam kodukkanam ennum niyamam kondu varanam. 

പൂര്‍ണ്ണമായി യോജിക്കുന്നില്ല  വീട്ടു ജോലി ചെയ്യുന്ന ഭര്‍ത്താക്കാന്‍മ്മാര്‍ക്കും മാസ ശമ്പളം കൊടുക്കണം

ഇന്നത്തെ കാലത്തെ ഒന്നും പരേയന്‍ പറ്റത്തില്ല ഞാന്‍ ഒന്നും പരെയുന്നില്ല ഇനിയും ഏതെങ്കിലും അഫിപ്രായം പരെഞ്ഞാല്‍ മനുഴ്യാവ്കസലെങ്കനതിനു കേസും  വഴക്കും വേണ്ട ?......

സ്ത്രീ ശാക്തീകരന്നക്കാര്‍ ഈ ശമ്പള പരിഷ്കാരം ആര്‍ക്കൊക്കെ ബാധകം എന്നുകൂടി വിവരിച്ചാല്‍ കൊള്ളാം. കിട്ടുന്ന ശമ്പളം മുഴുവന്‍ ഭാര്യയെ ഏല്‍പ്പിച്ചു ഭാര്യ കുടുംബം നടത്തുന്ന വീടുകളുണ്ട്. രണ്ടുപേരും ജോലിചെയ്യുന്ന വീടുകളുണ്ട്. ഭര്‍ത്താവ് ജോലിയില്ലാതെ വീട്ടുകാര്യം നോക്കുകയും ഭാര്യ ജോലി ചെയ്തു വരുമാനം കൊണ്ട് വരുകയും ചെയ്യുന്ന വീടുകളും ഉണ്ട്. രണ്ടുപേര്‍ക്കും ജോലിയില്ലാതെ പറമ്പിലെ വരുമാനം കൊണ്ട് കഴിയുന്നവരും ഉണ്ട്. ഇതിനൊക്കെ പ്രത്യേകം നിര്‍വചനം ഉണ്ടെങ്കില്‍ കൊള്ളാം. അല്ലാതെ കുറെ ഫെമിനിസ്റ്റുകള്‍ കുടുംബ കലഹം ഉണ്ടാക്കാന്‍ ഉള്ള പുറപ്പാടാനെങ്കില്‍ ഇത് പൊളിഞ്ഞത് തന്നെ. യു പീ യിലും ബീഹാറിലും ഇത് നടപ്പിലാക്കാന്‍ അവിടെനിന്നുള്ള എം പീ മാര്‍ സമ്മതിക്കുമോന്നു കണ്ടറിയണം. പരസ്പര സ്നേഹവും ധാരണയും ഉണ്ടാക്കുന്നതിനുള്ള ഫാമിലി കൌന്സിലിങ്ങുകള്‍ നടത്താന്‍ ഈപപരയപ്പെടുന്ന സ്ത്രീ ശാക്തീകരനക്കാര്‍ക്ക് ബോധം ഉണ്ടോ ആവോ?
സ്ത്രീ പീടനത്തിനു നമ്മുടെ ഭരണ ഖടനയില്‍ വകുപ്പുണ്ട് പുരുഷ പീഡനം ഇപ്പോള്‍ സര്‍വ സാധാരണം ആയിക്കൊണ്ടിരിക്കുന്നു. (ചന്തപ്പെന്നുങ്ങളെപ്പോലെ ഭര്‍ത്താവിനോട് പെരുമാറുന്ന എത്രയോ ഭാര്യമാര്‍ ഉണ്ട്) അതിനെന്തു വകുപ്പുണ്ട് നമ്മുടെ ഭരണ ഖടനയില്‍. ?കൂടുതല്‍ ഫെമിനിസം നടത്തി കുടുംബ സമാധാനം കെടുത്തി ലെസ്ബിയന്‍സ് എണ്ണം പെരുക്കരുതെ. അതുപോലെ ഹോമോയും ഗേയും ഒന്നും നമ്മുടെ സംസ്കാരത്തിന് പറ്റിയതല്ലേ ഇത് വായിച്ചിട്ട് പൂതനമാര്‍ പൂത പോല്‍ ഇളകല്ലേ

RSS

ADVERTISEMENT


ഇന്നത്തെ പാട്ട്

Advertisement

ADVERTISEMENT

Malayalam News

ADVERTISEMENT

India News

Loading… Loading feed

© 2016   Created by Koottu Administrator.   Powered by

Badges  |  Report an Issue  |  Terms of Service